സരിതയുടെ കഠിനതടവിനു സ്‌റ്റേ

PETROLസരിത എസ്. നായരെ ആറു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവ് ജില്ലാക്കോടതി സ്‌റ്റേ ചെയ്തു. ആറന്മുള സ്വദേശി ബാബുരാജിന്റെ 1.19 കോടി തട്ടിച്ചെന്ന കേസില്‍ ജൂണ്‍ 18ന് പുറപ്പെടുവിച്ച ശിക്ഷയാണ് ജില്ലാ കോടതി ജഡ്ജ് പി.സോമരാജന്‍ സ്‌റ്റേ ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 45 ലക്ഷം രൂപ സരിത കെട്ടിവയ്ക്കണം. അഡ്വ. പ്രിന്‍സ് പി.തോമസ് ആണ് രണ്ടാം കേസിലെ രണ്ടാം പ്രതിയായ സരിതയ്ക്കു വേണ്ടി ഹാജരായത്.