EntertainmentNews

സര്‍ക്കാര്‍’ കോപ്പിയടിയാണെന്ന ആരാപണവുമായി സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍!

ഇളയ ദളപതി നായകനായി എത്തുന്ന പുതിയ ചിത്രം ‘സര്‍ക്കാര്‍’ കോപ്പിയടിയാണെന്ന ആരാപണവുമായി സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍ രംഗത്ത്. സര്‍ക്കാര്‍ തന്റെ കഥയാണെന്നും അത് സംവിധായകന്‍ എ.ആര്‍ മുരുഗദാസ് മോഷ്ടിച്ചതാണെന്നുമാണ് വരുണിന്റെ ആരോപണം. സംഭവവത്തില്‍ വരുണ്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് മുമ്പാകെ പരാതി നല്‍കി.

2007 ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ ‘സെന്‍ഗോള്‍’ എന്ന കഥ മുരുഗദാസ് മോഷ്ടിച്ചെന്നാണ് വരുണ്‍ പരാതിയില്‍ പറയുന്നത്.’സെന്‍ഗോളി’ന്റെ കഥ വിജയിന്റെ അച്ഛന്‍ എസ്എ ചന്ദ്രശേഖറിനോട് താന്‍ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചുവിളിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ലെന്നും വരുണ്‍ പരാതിയില്‍ പറയുന്നു.
ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്‌യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

Tags
Show More

Related Articles

Close
Close