KeralaLatest NewsNews

ഹൈന്ദവ സമൂഹം സര്‍ക്കാരിന്റെ കറവപ്പശുക്കളാവാന്‍ നിന്ന് കൊടുക്കരുതെന്ന് ശശികല ടീച്ചര്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരം പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍. ശബരിമല വിധി നടപ്പിലാക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശം കാണിക്കുന്നത് വരുമാനം മാത്രം ഉന്നംവെച്ചാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ കൂടി എത്തുമ്പോള്‍ അധിക വരുമാനം ലഭിക്കും. എന്നാല്‍ ഇതിന് ഹൈന്ദവ സമൂഹം നിന്നുകൊടുക്കരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.

എന്നാല്‍ കേരളത്തിലെ ഹൈന്ദവ സമൂഹം ഇനികേരളത്തിലെ ദേവസ്വംബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയാറല്ല. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമലക്ഷേത്രമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Tags
Show More

Related Articles

Close
Close