സത്യസരണിയിലും ഗ്രീന്‍വാലിയിലും പൊലീസ് പരിശോധന

മഹാരാജാസ് കോളേജ് വധവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. കാടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം കേസില്‍ പൊലീസ് തിരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.