സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്.

യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി, ലേബര്‍ ഓഫീസ് മുഖേന രേഖകള്‍ പൂര്‍ത്തീകരിച്ച് പാസ്പോര്‍ട്ട് ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്.

അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളം എടുത്ത് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഇക്കാലയളവില്‍ സ്വീകരിക്കില്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പൊതുമാപ്പ് ബാധകമാണ്.