Trending

ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി വർദ്ധിപ്പിച്ചു

സൗദി ഇന്ത്യയിൽ നൂറ് ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തും

ഇന്ത്യയിൽ നൂറ് ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്താനും സൗദി അറേബ്യ തീരുമാനിച്ചു. . സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യൻ സന്ദർശനത്തെ തുടർന്നാണ് പ്രഖ്യാപനങ്ങൾ. പ്രഖ്യാപനങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ്ജം, എണ്ണ ശുദ്ധീകരണം, പെട്രോ കെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക.

ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തിയതിലൂടെ ഈ മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ വർധനവാണ് സൗദി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഫലമായി പ്രതിവർഷം ഇന്ത്യയിൽ നിന്ന് ഇരുപത്തയ്യായിരം പേർക്ക് കൂടി ഹജ്ജിന് പോകാൻ കഴിയും. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജും തമ്മിൽ ഒപ്പിട്ട കരാറിനെ ഹൃദ്യമായ ഭാഷയിൽ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. സൗദിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഊഷ്മളവും സൗഹാർദ്ദപരവുമായ ബന്ധത്തിന്റെ തെളിവുകളാണ് പ്രഖ്യാപനങ്ങൾ എന്നും അദ്ദേഹം വിലയിരുത്തി. ഇതോടെ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്തോനേഷ്യക്ക് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ഇന്ത്യക്ക് സാധിക്കും.

 

 

Show More

Related Articles

Close
Close