സൗദിയിലെ വാഹനങ്ങളില്‍ പരസ്യം പതിക്കരുത്; സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

വാഹനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഗതാഗത നിയമമനുസരിച്ച് വാഹനങ്ങളില്‍ പരസ്യം പതിക്കാനോ രൂപമാറ്റം വരുത്താനോ സാധ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലും പരസ്യം പതിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരസ്യം നീക്കം ചെയ്യുന്നതിന് 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്.