സൗദിയില്‍ ശമ്ബളം വൈകിക്കല്ലേ

10485237_724754694323534_1689477137613251228_nസ്വദേശികളും വിദേശികളുമായ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുകയും മാസാവസാനം അവര്‍ക്ക് കൊടുക്കുവാനുള്ള പണം കുടിശികയാക്കി വയ്ക്കുകയും ചെയ്യുന്ന തൊഴിലുടമകളുടെ ശ്രദ്ധയ്ക്ക്.., നിങ്ങള്‍ക്ക് 3000 റിയാലിന്റെ ‘പണി’ തരാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ശമ്ബളം വൈകി നല്‍കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ സ്വന്തമായുള്ള തൊഴിലുടമകള്‍ വൈകാതെ 3000 സൗദി റിയാല്‍ പിഴ നല്‍കേണ്ടി വരും. ശമ്ബളം നല്‍കാതിരിക്കുകയോ നല്‍കുന്നതു വൈകിക്കുകയോ ചെയ്തതായി മന്ത്രാലയത്തിന്റെ വെയ്ജ് പ്രൊട്ടക്ഷന്‍ സിസ്റ്റം അറിയിക്കുകയോ അല്ലെങ്കില്‍ ഇതുസംബന്ധിച്ച്‌ തൊഴിലാളി പരാതിപ്പെടുകയോ ചെയ്താല്‍ തൊഴില്‍ദാതാവില്‍ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം. 3000 തൊഴിലാളികളുള്ള കമ്ബനിക്ക് വെയ്ജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നിര്‍ബന്ധമാക്കി 2013 ജൂണില്‍ ഉത്തരവുവന്നിരുന്നു.