സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടപൂര്‍വം നടത്തുന്നതാണ് ഒഴിവാക്കിയതെന്ന് ഇ.പി; ‘വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാവില്ല’

സംസ്ഥാന സകൂള്‍ കലോല്‍സവം ആര്‍ഭാടപൂര്‍വം നടത്തുന്നതാണ ഒഴിവാക്കിയതെന്ന് വ്യവസായ വകുപ്പ മന്ത്രി ഇ.പി ജയരാജന്‍. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനായി മത്സരങ്ങള്‍ നടത്തുമെന്നും കുട്ടികള്‍ക്കു കഴിവു തെളിയിക്കാനുള്ള അവസരമൊരുക്കുമെന്നും അദേഹം വ്യക്തമാക്കി. യുഎസില്‍ നിന്നു മുഖ്യമന്ത്രി പിണറായി മടങ്ങിയെത്തിയ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പണ ഉപയോഗിച്ച നടത്തുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൊതുഭരണ വകുപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത. ഇതുപ്രകാരം സംസ്ഥാന സകൂള്‍ കലോല്‍സവം, അന്താരാഷട്ര ചലച്ചിത്ര മേള, കേരള ട്രാവല്‍ മാര്‍ട്ട എന്നിവ ഒഴിവാക്കിയിരുന്നു

ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനാണ് തീരുമാനം. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ചലച്ചിത്രോത്സവം നടത്തണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ 146 ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാന്പുകളിലായി 2,267 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ മരുന്നുകള്‍ എല്ലാ പ്രദേശത്തും എത്തിക്കാന്‍ സൗകര്യം ഒരുക്കി. ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുവരികയാണ്. രോഗം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.