തദ്ദേശസ്ഥാപനങ്ങളില്‍ എസ്ഡിപിഐ ബന്ധം വേണ്ട; സിപിഎം സെക്രട്ടേറിയറ്റ്

തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരണമോ മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമോ ഉണ്ടെങ്കില്‍ അവയെല്ലാം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഭിമന്യു വധത്തിനു പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിച്ചുവെന്ന് ഇന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അഭിമന്യു വധക്കേസിന് പിന്നാലെ സിപിഎംഎസ്ഡിപിഐ ബന്ധം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആക്ഷേപങ്ങളാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.