KeralaNews
Trending

അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ

അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേയ്ക്ക് നിരോധനാജ്ഞ. കൊടുമണ്‍, അടൂര്‍, പന്തളം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകം.
സംഘം ചേരുന്നതിനും പ്രകടനങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. അതേസമയം, മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഇവിടെ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗത്ത് കഴിഞ്ഞ ദിവസം നിലനിന്നിരുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം, മഞ്ചേശ്വരം താലൂക്കില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്ക് കുത്തേറ്റിരുന്നു.

Tags
Show More

Related Articles

Close
Close