സെന്‍സെസ് എടുക്കാനെന്ന വ്യാജേന വന്ന്‍ വീട്ടമ്മയുടെ തലക്കടിച്ചു.

21300_1464014357251644_8913405817836317720_n
സെന്‍സെസ് എടുക്കാനെന്ന വ്യാജേന എത്തിയ യുവതി വീട്ടമ്മയുടെ തലക്കടിച്ചു.ഓടി രക്ഷപെടാന്‍ ശ്രമിച്ച പാണ്ടനാട്‌ പ്ലക്കാട്‌ വീട്ടില്‍ മഞ്ജു വിനെ കായംകുളം പോലീസ് അറ്റസ്റ്റ് ചെയ്തു.തലയ്ക്കു പരുക്കേറ്റ പെരുങ്ങാല ഈശ്വരിയമ്മ(55)നെ കായംകുളം താലുക്ക് ആശുപത്രിയില്‍ പ്രാവേശിപ്പിച്ചു.ഇന്നലെ ൈവകിട്ടയിരുന്നു സംഭവം.സെന്‍സെസ് എടുക്കാനെന്ന വ്യാജേന എത്തിയ യുവതി വീട്ടമ്മയോട് ചെടിയുടെ കമ്പ് ചോദിക്കുകയും,കൊണ്ടുപോവാന്‍ കവര്‍ വേണമെന്ന് ആവശ്യപെടുകയും അതു എടുക്കാന്‍ പോയ വീട്ടമ്മയുടെ തലയ്ക്കു് ചപ്പാത്തിപലക കൊണ്ട് അടിക്കുകയായിരുന്നു.വീടമ്മയുടെ നിലവിളി കേട്ടു നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവതി അവിടെ നിന്നും പോയിരുന്നു.നാട്ടുകാര്‍ പിടികൂടിയ യുവതിയെ പോലീസില്‍ ഏല്‍പ്പിച്ചു,പോലീസ് അന്വേഷണം ആരംഭിച്ചു.