പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമാധാനത്തിനുള്ള സിയോൾ പീസ് അവാർഡ് !

ഈ പുരസ്‌കാരത്തിന് അർഹനായ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി!

2018 ലെ സിയോൾ പീസ് ഇന്റർനാഷണൽ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.ദേശീയ അത്തരദേശീയ സാമ്പത്തിക വിഭാഗത്തിലെ സംഭാവനകൾക്കും സമൂഹത്തിലെ ഇപ്പോഴും നിലനിൽക്കുന്ന സമ്പന്ന -ദാരിദ്ര്യ വിവേചനം വളരെ മികച്ച രീതിയിൽ കുറച്ചു കൊണ്ട് വന്നതിന്മുള്ള അഭിനന്ദനാർഹമായാണ് നരേന്ദ്ര മോദിക്ക് ഈ പുരസ്‌കാരം .സിയോൾ സമാധാന ഇന്റർനാഷണൽ അവാർഡിന് നേതൃത്വം വഹിക്കുന്ന ഇ -ഹ്യോക് ആണ് ഔദ്യോഗികമായി
പുരസ്‌കാരം പ്രഖ്യാപിച്ചത്.

സമാധാന പുരസ്‌കാരം കിട്ടുന്ന പതിനാലാമത്തെ വ്യക്തി മാത്രമല്ല മോദി, ഈ പുരസ്‌കാരത്തിന് അർഹനായ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയാണ്‌.

സെപ്തംബര് 26, 2018 ന് രാജ്യത്തെ ശുചീകരണത്തിന്ള്ള ‘സ്വച്ഛ് ഭാരത് ശുചിത് ഭാരത് ‘ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചതിന്ള്ള ‘ദി യു .എൻ ചാമ്പ്യൻസ് ഓഫ് ദി എർത്ത്‌’ പുരസ്കാരത്തിനും മോഡി അർഹനായിരുന്നു.73- ആമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി യിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറേഴ്സിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.

Show More

Related Articles

Close
Close