ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് എം.എം മണി

ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി എം.എം മണി. സമരക്കാരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കെ.എസ്.ഇ.ബി അനുകൂല വിധി നേടിയെടുത്തതെന്നാണ് ശാന്തിവന സംരക്ഷണസമിതി ആരോപിക്കുന്നത്. ശാന്തി വനം സംരക്ഷിണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ മീന മേനോൻ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജരേഖകള്‍ ഹാജരാക്കിയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലവിധി നേടിയെടുത്തതെന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. ടവറിന് ആവശ്യമായ കുഴിമാത്രം എടുത്ത സമയത്ത് വൈദ്യുതി ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി എന്ന് കെ.എസ്.ഇ.ബി കോടതിയെ ധരിപ്പിച്ചു. തെറ്റായ റൂട്ട് മാപ്പ് ഹാജരാക്കി, കാവുകള്‍ നശിക്കാതിരിക്കാനാണ് നിലവിലെ മാതൃകയില്‍ ലൈന്‍ വലിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. 11 ലക്ഷത്തോളം രൂപ ടവര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തിവനത്തില്‍ ചെലവാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സംരക്ഷണസമിതി ആരോപിക്കുന്നു.

Show More

Related Articles

Close
Close