ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്.

ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് മനോഹര്‍ രാജിക്കത്തയച്ചത്.
ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു ചായ്‌വുമില്ലാതെ തീരുമാനങ്ങളെടുത്തിരുന്നുവെന്നും തന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാജിക്കത്തില്‍ ശശാങ്ക് മനോഹര്‍ പറയുന്നു.തന്നെ പിന്തുണച്ച ഐ.സി.സിയിലെ എല്ലാ സ്റ്റാഫിനും മാനേജ്‌മെന്റിനും എല്ലാ ഡയറക്ടര്‍മാര്‍ക്കും ശശാങ്ക് രാജിക്കത്തിലൂടെ നന്ദി അറിയിച്ചു.