തരൂരിന് ആശ്വാസം :ജാമ്യം കിട്ടി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്  ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. തരൂര്‍ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.