കളക്ടര്‍ ബ്രോക്കു ശേഷം, ജനം പറയുന്നു ഇതു താന്‍ പോലീസ്

ഈ പോസ്റ്റ്‌ ചുള്ളന്‍സ് ഇന്‍ കരുനാഗപ്പള്ളി എന്ന എഫ് ബി പേജില്‍ കുറിച്ചതാണ്. സാധാരണക്കാരന് തന്റെ ആവലാതികൾ നിർഭയം അവതരിപ്പിക്കാൻ പറ്റിയ ഒരു പോലീസ് ഓഫീസറെ നാളിതുവരെ കരുനാഗപ്പള്ളിക്ക് ഉണ്ടായിട്ടില്ല, എന്ന് ഇവര്‍ പറയുമ്പോള്‍ കളക്ടര്‍ ബ്രോക്ക് ശേഷം , ജനങ്ങള്‍ ഒരു ഉദ്യോഗസ്ഥനെ തങ്ങളുടെ മനസ്സില്‍ ചേര്‍ത്തു പിടിക്കുകയാണ്.വായിക്കൂ :

നമുക്ക് പ്രധാനം നമ്മുടെ നാടിന്റെ സുരക്ഷയും സമാധാനവും ആണ്. കഞ്ചാവ് മാഫിയകളെയും മദ്യപാനികളേയും കൊള്ള സംഘങ്ങളേയും വർഗ്ഗീയ കലാപങ്ങളേയും അടിച്ചമർത്തി നാടിന്റെ ക്രമ സമാധാനം നില നിർത്തി എന്ത് പ്രശ്‌നം വന്നാലും നീതി ബോധത്തോടെ ജന ഹൃദയങ്ങളിൽ ഇടം നൽകിയ കരുനാഗപ്പള്ളി S I P രാജേഷ് സാറിനെതിരെയുള്ള കുപ്രചാരണങ്ങളും കള്ളക്കേസും കൊടുക്കുന്നവരെ തിരിച്ചറിയുക.
അദ്ദേഹത്തിന്റെ നീതി ബോധത്തേയും ചങ്കൂറ്റത്തേയും പ്രശംസിക്കൂ.

ഒരു നാടും ആ നാട്ടിലെ മുഴുവൻ സാധാരണക്കാരും അദ്ദേഹത്തെ പിന്തുണക്കുന്നു എന്ന സത്യം നിങ്ങൾ അറിയാതെ പോകരുത്. സാധാരണക്കാരന് തന്റെ ആവലാതികൾ നിർഭയം അവതരിപ്പിക്കാൻ പറ്റിയ ഒരു പോലീസ് ഓഫീസറെ നാളിതുവരെ കരുനാഗപ്പള്ളിക്ക് ഉണ്ടായിട്ടില്ല, ആയതിനാൽ നമ്മൾ കരുനാഗപ്പള്ളിക്കാർ അഭിമാനിക്കൂ. രാജേഷ് എന്ന സത്യസന്ധനായ ചങ്കൂറ്റമുള്ള ഒരു സബ് ഇൻസ്‌പെക്ടറെ നമുക്ക് കിട്ടിയതിൽ.

Screenshot_8

https://www.facebook.com/Chullan-in-Karunagapally-882981985086935/?hc_ref=SEARCH&fref=nf

Screenshot_9

കരുനാഗപ്പള്ളിക്കാര്‍ക്ക് മാത്രമല്ല ,ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശികള്‍ക്കും പ്രിയപ്പെട്ടവനാണ് ഈ ഉദ്യോഗസ്ഥന്‍.

ഉണ്ടാവണം ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍.എങ്കില്‍ മാത്രമേ നിര്‍ഭയം അവര്‍ക്ക് കയറിച്ചെല്ലാന്‍ സാധിക്കൂ..അത് പോലീസ് സ്റ്റേഷന്‍ ആയാലും, വേറെ ഇതു ഓഫീസ് ആയാലും. ഇനിയും കൂടുതല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആയി ഞങ്ങള്‍ എഡിറ്റോറിയല്‍ ടീം കാത്തിരിക്കുന്നു. നിങ്ങളുടെ നാട്ടില്‍,ഇതേപോലെ ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ ഉണ്ടെങ്കില്‍ എഴുതുക.

വാര്‍ത്തകള്‍ അയക്കാന്‍ : [email protected]