കന്യാസ്ത്രീയുടെ കൊലപാതകം; പ്രതി പിടിയിൽ

10312541_871364969604015_1234845910250794789_nപാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാളെ ന്നും പിടികൂടാനുള്ള ശ്രമം ആരംഭിച്ചെന്നും എഡിജിപി പത്മകുമാർ പറഞ്ഞിരുന്നു. മഠങ്ങൾ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. മൊബൈൽ ഫോൺ ടവറുകൾ നോക്കിയാണ് പ്രതി തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഇയാൾ പാലായിൽ തന്നെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close