KeralaNews
Trending

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

ഇന്ന് രാവിലെ 10ന് ഗവര്‍ണര്‍ പി. സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിലായി ബന്‍വാരിലാല്‍ പുരോഹിത് (തമിഴ്‌നാട്), വാജുഭായ് വാല (കര്‍ണാടക), പി.ബി. ആചാര്യ (നാഗാലാന്‍ഡ്), കുമ്മനം രാജശേഖരന്‍ (മിസോറം) എന്നീ ഗവര്‍ണര്‍മാരും പങ്കെടുക്കും.

എണ്‍പത്താറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. അറിവ്,ആരോഗ്യം, ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള തീര്‍ത്ഥാടനപരിപാടികള്‍ ഇന്നാരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. ഇന്ന് രാവിലെ 10ന് ഗവര്‍ണര്‍ പി. സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.  വിവിധ സമ്മേളനങ്ങളിലായി  ബന്‍വാരിലാല്‍ പുരോഹിത് (തമിഴ്‌നാട്), വാജുഭായ് വാല (കര്‍ണാടക), പി.ബി. ആചാര്യ (നാഗാലാന്‍ഡ്), കുമ്മനം രാജശേഖരന്‍ (മിസോറം) എന്നീ ഗവര്‍ണര്‍മാരും പങ്കെടുക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പങ്കെടുത്തേക്കും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ തീര്‍ത്ഥാടനത്തില്‍ സാന്നിധ്യമറിയിക്കും.

Tags
Show More

Related Articles

Close
Close