സമത്വ മുന്നേറ്റ യാത്രയ്ക്ക് തുടക്കം

12274533_474671222705909_5040043147840079344_n എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് ഗംഭീര തുടക്കം.രാവിലെ 9.30 ന് കാസർകോട് മധൂർ ക്ഷേത്രത്തിൽ നിന്ന് കെടാവിളക്ക് തെളിയിച്ചതോടെയാണ് ഹിന്ദു ഏകീകരണം ലക്ഷ്യമിട്ടുള്ള ജാഥക്ക് തുടക്കമായത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യാത്രയുടെ തുടക്കം.

നമ്പൂതിരി മുതൽ നായാടി വരെയുള്ള ജാതി സംഘടനകളെ ഒരേ വേദിയിലെത്തിക്കുമെന്നവകാശപ്പെടുന്ന ജാഥ ഡിസംബർ അഞ്ചിന് ശംഖുമുഖത്ത് സമാപിക്കും. സമാപന സമ്മേളനത്തോടെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. എന്നാൽ സമത്വ മുന്നേറ്റ ജാഥ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല
രാഹുകാലത്തിന് ശേഷം രാവിലെ പത്ത് മണിക്ക് മധൂർ മദനന്തേശ്വര സദ്ധി വിനായക ക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെയാണ് തുടക്കം.

ചടങ്ങില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളി നടേശന് യാത്രയുടെ പതാക കൈമാറി. പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ ഭദ്രദീപം കൊളുത്തിയതോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്.എല്ലാ മേഖലകളിലും ഹിന്ദുക്കള്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിവിധ സമുദായ സംഘടനാ നേതാക്കളും ഹൈന്ദവാചാര്യന്‍മാരും ചടങ്ങിനെത്തിയിരുന്നു.

ഹിന്ദുക്കളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ 52 ശതമാനമാണെന്നും ഇടത്, വലത് മുന്നണികള്‍ ഹിന്ദു സമൂഹത്തിന് വേണ്ടി എന്തു ചെയ്തു ചെയ്തുവെന്ന് ഇതിലൂടെ മനസിലാകുമെന്നും,അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ പള്ളികള്‍ പണിയാന്‍ സ്ഥലം കൊടുത്തവരാണ് ഹിന്ദുക്കള്‍.ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കൂടി വരുന്നു അത് ഇല്ലാതാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.