ഭോപ്പാൽ സംഭവം ആവർത്തിക്കാൻ ഇടയാക്കരുത്- ശോഭാ സുരേന്ദ്രൻ .

കോട്ടയം: പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്ന സിപിഎം നടപടിക്കെതിരെ മനുഷ്യ മനസാക്ഷി ഉണരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സമാധാനത്തോടെ ജീവിക്കാൻ മുട്ടിലിഴഞ്ഞ് പിണറായി വിജയനെ സമീപിക്കാൻ കേരളത്തിലെ അമ്മമാർ തയ്യാറല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ‌. കേരളത്തിലെ സ്ത്രീകൾക്ക് സമാധാനപരമായി ജീവിക്കാൻ ആവുന്നില്ലെങ്കിൽ ഭോപ്പാലിൽ മുഖ്യമന്ത്രിയെ വഴിതടഞ്ഞതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കും. മനുഷ്യനെ ‌ചുട്ടുകൊല്ലുന്ന സിപിഎം ഭീകരതയ്ക്കെതിരെ ഈ മാസം 20 ന് ജില്ലാ തലങ്ങളിൽ അമ്മമാരുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് (17.01.17) പ്രതിഷേധ ദിനം ആചരിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ജില്ലാ അദ്ധ്യക്ഷൻ എൻ ഹരി, സംസ്ഥാന മീഡിയാ കോർഡിനേറ്റർ ആർ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു