സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന്‌ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തി.