സ്മാര്‍ട്ട് ഫോണിന്റെ വില കുറച്ച് സോണിയും

വിപണിയില്‍ പിടിത്തു നില്‍ക്കാന്‍ വില കുറച്ചു കൊണ്ട് സോണിയും. സേണി എക്‌സ്പീരിയ എക്‌സിനും, z5 പ്രീമിയത്തിനുമാണ് വില കുറച്ചിരിക്കുന്നത്. 48,990 രൂപയുള്ള എക്‌സ്പീരിയ എക്‌സിനു 38,990 രൂപയാണ് ഇപ്പോള്‍ വില. 55,990 വിലയുള്ള Z5 പ്രീമിയത്തിനു 47,990 രൂപയാണ് വില.5.5 ഇഞ്ച് 4കെ ട്രിലൂമിനസ് സ്‌കീനും, 2160x 3840 പിക്‌സല്‍ റെസലൂഷനും, 3 ജിബി റാമും, 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും പ്രീമിയത്തിന്റെ പ്രത്യേകതകളാണ്.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌കീനും, 1080x 1920 പിക്‌സല്‍ റെസലൂഷനും, 3 ജിബി റാമും, 23 എംബി റിയര്‍ ക്യാമരറയും, 13 എംബി ഫ്രണ്ട് ക്യാമരയും എക്‌സ്പീരിയ എക്‌സിനുണ്ട്.