സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലകനെ പുറത്താക്കി

ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജുലന്‍ ലോപ്പറ്റേഗിയെ സ്ഥാനത്ത് നിന്ന്‌ പുറത്താക്കി. സ്‌പെയിന്‍ ദേശീയ ടീം മുഖ്യ കോച്ച് ലോപ്പറ്റേഗിയെയാണ് പുറത്താക്കിയത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെതാണ് നടപടി. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡുമായി ധാരണയിലെത്തിയതാണ് പുറത്താക്കാന്‍ കാരണം.

മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധ താരവും ദേശീയ ടീമിന്റെ ഡയറക്ടറുമായിരുന്ന ഫെര്‍ണാണ്ടോ ഹിയേറയെ സ്‌പെയിന്റെ പുതിയ കോച്ചായി നിയമിച്ചു. തന്റെ കരിയറില്‍ ഭൂരിഭാഗവും റയല്‍ മാഡ്രിഡിനു വേണ്ടി ചിലവഴിച്ച താരം അഞ്ചു ലാലിഗ കിരീടവും മൂന്നു ചാമ്പ്യന്‍സ് ലീഗും തന്റെ റയല്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.