മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാഗ്മ അന്തരിച്ചു

deadമുന്‍ ലോക്‌സഭ സ്പീക്കര്‍ പിഎ സാംഗ്മ(68)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ദില്ലിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മേഘാലയ മുന്‍ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എട്ട് തവണ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മാഹാജനും മറ്റ് അംഗങ്ങളും നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. 1996 മുതല്‍ 1988വരെ ലോക്‌സഭ സ്പീക്കറായി സേവനം അനുഷ്ടിച്ചു. മേഘാലയയിലെ നാഷണാലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ്. 1999ല്‍ ശരദ് പവാറിനൊപ്പമാണ് കോണ്‍ഗ്രസ് വിട്ടത്.

1947ല്‍ മേഘാലയയിലെ ചപഹാതി ഗ്രാമത്തിലായിരുന്നു ജനനം. തുറ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി ജയിച്ചത്. 1980 ല്‍ ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ സഹമന്ത്രിയായും സേവനം അനുഷ്ടിച്ചു. എന്‍സിപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പോയെങ്കിലും വീണ്ടും തിരിച്ചെത്തി. എന്നാല്‍ 2012 ല്‍ വീണ്ടും എന്‍സിപി വിട്ടു. 2013 ല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. മകള്‍ അഗത സാംഗ്മ കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.