104 ജോഡികള്‍ ഒരേ വേദിയില്‍ വിവാഹിതരായപ്പോള്‍ മധ്യപ്രദേശിലെ ഉജ്ജയിന്‍ നഗരം കഴിഞ്ഞ ദിവസം വ്യത്യസ്തമായൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ഒരേവേദിയില്‍ 104 വിവാഹം നടന്നു. ബുധനാഴ്ചയായിരുന്നു ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ച സമൂഹവിവാഹം. ലോകത്താദ്യമായാണ് ഇത്രയും ഭിന്നശേഷിക്കാര്‍ ഒരേവേദിയില്‍ വിവാഹിതരാകുന്നതെന്ന് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് അറിയിച്ചു.

കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടിനും ജില്ലാ കളക്ടര്‍ക്കും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. 77 ഹിന്ദു, 26 മുസ്‌ലിം, സിഖ് ദമ്പതിമാരുടെ വിവാഹത്തില്‍ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.