കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ ആർടിഎഫ് പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.

പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം വരാപ്പുഴ വീടാക്രമണ കേസിൽ ശ്രീജിത്തിനൊപ്പം പ്രതി ചേർത്ത ഒമ്പത് പേർക്കും ജാമ്യം അനുവദിച്ചു. വീടക്രമിച്ചതും ആത്മഹത്യയും തമ്മിൽ ബന്ധമില്ലെന്ന് അന്വേഷണ സംഘം. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജാമ്യം അനുവദിച്ചുള്ള ഉത്തരവ് പറവൂർ മജിസ്‍ട്രേറ്റ് കോടതിയിൽ എത്താത്തതിനാൽ പ്രതികളുടെ റിമാന്‍റ് കാലവധി നീട്ടി.