തുര്‍ക്കി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി

10_2460_1942_2988 തുര്‍ക്കി പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം സമാപിച്ച ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് തുര്‍ക്കി സ്റ്റാമ്പ് പുറത്തിറക്കിയത്. 2.80 തുര്‍ക്കി ലിറ മൂല്യമുള്ള സ്റ്റാമ്പില്‍ മോദിയുടെ ചിത്രവും ദേശീയ പതാകയുമുണ്ട്. സ്റ്റാമ്പിന്റെ ചുവട്ടില്‍ ‘നരേന്ദ്രമോദി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.