കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട പിരിച്ചുവിടല്‍ ഉണ്ടായിട്ടില്ല: എ.കെ.ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട പിരിച്ചുവിടല്‍ ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.
നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക മാത്രമാണ് കെഎസ്ആര്‍ടിസി ചെയ്യുന്നതെന്നും അവധിയില്‍ പ്രവേശിച്ചവര്‍ മെയ് 30നകം സര്‍വീസില്‍ തുടരുന്നുണ്ടോ എന്ന് രേഖാമൂലം മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും ഈ തീരുമാനം അംഗീകരിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

പെന്‍ഷന്‍ വാങ്ങുന്നതിനായി മാത്രം ജീവനക്കാരായി ലിസ്റ്റില്‍ തുടരുകയും ലീവെടുത്ത് മറ്റ് ജോലി ചെയ്യുകയും ചെയ്യുന്നത് ശരിയല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെ ലഭിക്കുന്ന പരാതിയില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് വകുപ്പ് തലത്തിലുള്ള അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്, ആഭ്യന്തര വകുപ്പുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close