DN Special
Trending

പിഎസ്‌സി നിയമന നിരോധനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍

സംസ്ഥാനത്ത് എല്‍പി, യുപി വിഭാഗങ്ങളിലായി ആറായിരത്തോളം അധ്യാപക ഒഴിവുകള്‍ നിലനില്‍ക്കുമ്പോളും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തുന്നതിന് പിഎസ്‌സി തയ്യാറാകുന്നില്ല. രണ്ടായിരത്തി പതിനാലില്‍ പിഎസ്‌സി തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ ഇടം നേടിയ ആയിരക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളാണ് പിഎസ്‌സിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗത്തിനായി കാത്തുനില്‍ക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുമ്പോള്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ അധ്യാപകരുടെ എണ്ണക്കുറവ് സ്‌കൂളിലെ അധ്യാപനത്തെ ബാധിക്കുകയാണ്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക് ആയതോടെ വിദ്യാര്‍ഥികളുടെ കടന്നുവരവും വര്‍ദ്ധിച്ചിട്ടുണ്ട്.എന്നാല്‍ എല്‍പി, യുപി വിഭാഗത്തില്‍ മാത്രം ആറായിരത്തോളം ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും ഇത് നികത്തുന്നതിനോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല.

പിഎസ്‌സി രണ്ടായിരത്തി പതിനാലിലാണ് എല്‍പിഎസ്എ, യുപിഎസ്എ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് രണ്ടായിരത്തി പതിനേഴ് ജനുവരിയില്‍ പരീക്ഷ നടത്തി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇന്റര്‍വ്യൂവും നടത്തി. എന്നാല്‍ ഇതിന് ശേഷം ഒരു അദ്ധ്യയന വര്‍ഷം പിന്നിടുമ്പോഴും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ പിഎസ്‌സി ഓഫീസിലേയ്ക്ക് പ്രതിക്ഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

Tags
Show More

Related Articles

Close
Close