കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

കൊടുങ്ങ‌ല്ലൂർ ചന്തപ്പുര സ്വദേശി വിനയനാണ് എറണാകുളം പാസഞ്ചറിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ചത്.
ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എറണാകുളം പാസഞ്ചറിൽ ഇരുന്നിരുന്ന കോളേജ് വിദ്യാർത്ഥിനിയെയാണ് വിനയൻ കടന്നുപിടിച്ചത്. ശേഷം പെൺകുട്ടിയെ ട്രെയിനിലെ തന്നെ ശുചിമുറിയിലേക്ക് കൊണ്ടുപോകാനായി വലിച്ചിഴച്ചു. എന്നാൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
ചന്തപ്പുര സ്വദേശിയായ വിനയനെ സഹയാത്രികർ പിടികൂടി പൊലീസിലേൽപ്പിച്ചു. മുൻപും സമാനമായ രീതിയിൽ ഇയാൾ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വിനയനെ റെയിൽവെ പൊലീസിനു കൈമാറി.