സുഭാഷ് ചന്ദ്രന് വയലാർ അവാർഡ്

12108752_712624662215108_987809973863829884_n
സുഭാഷ് ചന്ദ്രന് ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്‍റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. 2014ൽ ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് മറ്റ് പ്രധാന കൃതികള്‍.