ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു പാകിസ്ഥാന്‍

22782944
ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു പാകിസ്ഥാന്‍ . പാകിസ്ഥാന്‍ ധനകാര്യ മന്ത്രി ഇസ്ഹാക്ക് ദാറും ചൈനയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് പ്രസിഡന്റ് സു സിക്വിനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ കരാറായതായാണ് റിപ്പോര്‍ട്ട്.
ബീജിംഗില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അന്തിമ പരിശോധനകള്‍ക്കു ശേഷം ഔദ്യോഗിക കരാറില്‍ ഒപ്പിട്ടതിനുശേഷമേ ഇടപാട് നിലവില്‍ വരൂ എന്നാണ് പാകിസ്ഥാന്‍ ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാലു തവണകളായി പാകിസ്ഥാന്‍ ചൈനക്ക് പണ നല്‍കും. വരുന്ന വര്‍ഷങ്ങളില്‍ മുങ്ങിക്കപ്പലുകള്‍ ചൈന കൈമാറുമെന്നാണ് വിവരം. പാകിസ്ഥാനും ചൈനയും നാവിക സേനകളുടെ സഹകരണത്തിന് ധാരണയായതായും പ്രസ്താവന പറയുന്നു.