എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു സ്ത്രീ മാത്രമല്ലെന്നും നിരവധി സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നുവെന്ന് താന്‍ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ദീര്‍ഘകാലത്തിനുശേഷം ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പ്രധാനമന്ത്രി ഇതേപ്പറ്റി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മീ ടൂ’ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി പല സ്ത്രീകളും രംഗത്തെത്തിയിരുന്നു.

Show More

Related Articles

Close
Close