കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി സുധാകരന്‍; ‘കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും’

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുട്ടനാട്ടില്‍ കാലവര്‍ഷക്കെടുതിയില്‍ നഷ്ടം ആയിരം കോടി കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ആലപ്പുഴയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട് ഇനിയും ഇത്തരത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജല നിയന്ത്രണവും, തോടുകള്‍ക്ക് ആഴം കൂട്ടുന്നതുമടക്കമുള്ള നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കാലവര്‍ഷക്കെടുതിയില്‍ നഷ്ടം ആയിരം കോടി കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.