നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യശ്രമിച്ചു; മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മട്ടന്നൂര്‍ കോട്ടപ്പുറം രാജീവന്‍, ഭാര്യ രേഖ, മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. മകള്‍ അമ്മുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിടപ്പുമുറിയില്‍ അനക്കമില്ലാത്തെ കിടക്കുന്ന അവസ്ഥയിലാണ് രേഖയെയും മകനെയും കണ്ടെത്തിയത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകള്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്ന് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ കുട്ടിയുടെ അവസ്ഥയും ഗുതരമായി തുടരുകയാണ്. ശിവപുരം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് മരിച്ച രാജീവന്‍. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചതെന്ന് സൂചനകള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.