ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും

1d37cafd04e0cb61f20bde3efbdd3f2fസുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ശശി തരൂര്‍ എം.പിയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും. തരൂരിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം നുണ പരിശോധനയ്ക്കുള്ള അനുമതിയ്ക്കായി ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചേക്കും.സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ മൂന്നു തവണ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന കാര്യം അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബിഐ) കൂടി സ്ഥിരീകരിച്ചതോടെയാണ് തരൂരിനെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കാന്‍ ഡല്‍ഹി പൊലീസ് നീക്കം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ തരൂരിന്റെ ജോലിക്കാരനെ ഉള്‍പ്പെടെ ആറുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.