ഭീഷണിയുമായി മാണി ഗ്രൂപ്പ്

1d37cകോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ.എം. മാണിയും ഒരു വിഭാഗം കേരള കോണ്‍ഗ്രസും. മാണിയുടെ രാജിക്കായി സമ്മദം ചെലുത്തിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മാണിയോട് കൂറു പുലര്‍ത്തുന്ന കേരള കോണ്‍ഗ്രസിലെ അഞ്ച് എം.എല്‍.എമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. യു.ഡി.എഫ് യോഗത്തിന് തൊട്ടു മുന്‍പ് പ്രത്യേക ദൂതന്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിലേയ്ക്ക് കേരള കോണ്‍ഗ്രസിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോജിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്. മാണി പക്ഷക്കാരനായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.