ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കെതിരായ പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കെതിരായ ബിസിസിഐ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്നാണ്  ബിസിസിഐയുടെ നിലപാട്.

നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്ന ബിസിസിഐ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലും നിലപാടിലുറച്ചു നിന്നിരുന്നു എങ്കിലും ഹര്‍ജി തള്ളിയതോടെ നില പരുങ്ങലിലായ അവസ്ഥയിലാണ് .

ഒരാള്‍ ഒരു പദവി, ഒരു സംസ്ഥാനത്ത് ഒരു അസോസിയേഷന് മാത്രം വോട്ടവകാശം, എഴുപത് വയസ്സിന് മുകളിലുള്ളലര്‍ ബി.സി.സി.ഐയുടെ ഭരണസമിതിയിലുണ്ടാകരുത്, ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം, ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും വെവ്വേറെ ഭരണസമിതികള്‍ വേണം, ബി.സി.സി.ഐ. ഭാരവാഹിയായിരിക്കെ മറ്റ് അസോസിയേഷന്‍ ഭാരവാഹിത്വം പാടില്ല,മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ബി.സി.സി.ഐ പദവി പാടില്ല എന്നിവയായിരുന്നു ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നര്‍ദേശങ്ങള്‍.

ത്രിപുര, വിദര്‍ഭ , രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

ശുപാര്‍ശകള്‍ അംഗീകരിക്കാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കേണ്ടെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.