വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി!

വിവാഹേതര   ലൈംഗിക       ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമാക്കുന്ന ഐ പി എസി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. സ്ത്രീകളുടെ അന്തസിനും തുല്യതയ്ക്കും എതിരാണ് ഈ നിയമമെന്ന് കേസു പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധിച്ചു.

തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ 14,15 വകുപ്പുകള്‍ക്കെതിരാണ് ഈ നിയമമെന്നും ജീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബഞ്ചിലെ നാലു ജഡ്ജിമാരും അവരുടെ വിധിന്യായത്തില്‍ ഏകകണ്ഠമായി വ്യക്തമാക്കി. ഇതോടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇല്ലാതാവുന്നത്. ഭര്‍ത്താവ് സ്ത്രീകളുടെ യജമനന്‍ അല്ല. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. സന്തോഷപ്രദമല്ലാത്ത വിവാഹ ജീവിതമായിരിക്കാനം ഒരു പക്ഷെ,വിവാഹേതര ബന്ധത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് കുറ്റകരമാവില്ല.

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് നിലനില്‍ക്കുമോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. 497ാം വകുപ്പിന്റെ പരിധിയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വകുപ്പ് തന്നെ കാലഹരണപ്പെട്ടതാണെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.

ഇത് വിവേചനപരമായതാണെന്നായിരുന്ന ഹര്‍ജിക്കാരന്റെ വാദം. ലൈംഗിക ബന്ധത്തിനുള്ള സ്വയം നിര്‍ണയാവകാശത്തെ ബഹുമാനിക്കണം. അതിനെ ഹനിക്കുന്നതാവരുത് വിവാഹം.സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ച് ചിന്തിക്കാന്‍ സ്ത്രീയോട് ആവശ്യപ്പെടാനാവില്ല.സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും അനക്‌സ് അല്ലെന്നും കോടതി പറഞ്ഞു.

നിയമം റദ്ദാക്കാതെ വിവാഹേതര ബന്ധത്തലേര്‍പ്പെടുന്ന സ്ത്രീയേ കൂടി കുറ്റവാളിയാക്കണം എന്ന നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് 497-ാം വുകുപ്പ്. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ തന്റെ ഭാര്യയുമായി ബന്ധപ്പട്ടയാള്‍ക്കെതിരെ ക്രമിനല്‍നടപടി സ്വീകരിക്കാം.ഇരയെന്ന് കണ്ട് ഭാര്യയെ വെറുതെ വിടുകയും ചെയ്യും. ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ സ്ത്രീയ്ക്ക് പരാതി പെടാനുമാവില്ല.

വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമായി തുടരാം. എന്നാല്‍ ക്രിമിനല്‍ കുറ്റം അല്ലെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം വിദേശ രാജ്യങ്ങളും ഇത് റദ്ദാക്കിയിട്ടുണ്ടെന്നും രണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കി.

മലയാളിയായ ജോസഫ് ഷൈനാണ് 497 ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഈ വകുപ്പ് റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നായിരുന്ന കേന്ദ്രസര്‍ക്കാര്‍ വാദം. ഇത് തള്ളിക്കൊണ്ടാണ് 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി ഏകസ്വരത്തില്‍ വ്യക്തമാക്കിയത്.

Show More

Related Articles

Close
Close