നോട്ട് നിരോധനത്തെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ ജയമെന്ന് സുരേഷ്‌ഗോപി

നോട്ട് നിരോധനത്തെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ ജയമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ സുരേഷ് ഗോപി രംഗത്ത് വന്നത്.

നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. പണം മാറ്റി വാങ്ങുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അതിനായി ഇനിയും സമയമുണ്ടെന്നും പറഞ്ഞിരുന്നു.