സുരേഷ് പ്രഭുവിന് വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല. ടി.ഡി.പിയുടെ അശോക് ഗജപതിരാജു രാജിവച്ച സാഹചര്യത്തിലാണിത്. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല സുരേഷ് പ്രഭുവിനു നല്‍കിയിട്ടുള്ളതെന്ന് രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി  എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്.

സുരേഷ് പ്രഭുവിന് ചുമതല നല്‍കുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തേക്ക് വ്യോമയാന മന്ത്രാലയത്തിന്റെ താത്കാലിക ചുമതല വഹിച്ചിരുന്നു.