സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വം രാഷ്ട്രപതി അംഗീകരിച്ചു

suresh-gopi-meeting-narendra-modi

നടൻ സുരേഷ് ഗോപിയടക്കം കേന്ദ്രസർക്കാർ ശുപാർശ ചെയ്ത ആറു പേരുടെ രാജ്യസഭാംഗത്വം രാഷ്ട്രപതി അംഗീകരിച്ചു. സുരേഷ് ഗോപിയെ കൂടാതെ ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി, മാദ്ധ്യമപ്രവർത്തകൻ സ്വപൻ ദാസ് ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധൻ നരേന്ദ്ര ജാദവ്, മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, ബോക്സിംഗ് താരം മേരി കോം തുടങ്ങിയവരും രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടവരാണ്.

ഇതു മലയാളത്തിനു കിട്ടിയ അംഗീകാരമാണെന്നും, തന്റെ ഉത്തരവാദിത്വം കൂടിയതായി കരുതുന്നുവെന്നും രാഷ്ട്രനേതൃത്വം തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും  സുരേഷ് ഗോപി പറഞ്ഞു.