സ്വഛ് ഭാരത് : വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പും പുരസ്‌കാരങ്ങളും പ്രഖ്യാപിച്ച് മോദി..

സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മന്‍ കീ ബാത്തില്‍ ആയിരുന്നു ഈ പ്രഖ്യാപനം. ‘കോളേജ് വിദ്യാര്‍ഥികളും എന്‍സിസി, എന്‍എസ് എസ് അംഗങ്ങളും നെഹ്‌റു യുവകേന്ദ്ര വിദ്യാര്‍ഥികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി സാമൂഹ്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു. ഇന്റേൺഷിപ്പ് മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.