ജയലളിതക്ക് ഹൃദയാഘാതം.: പ്രാര്‍ഥനയോടെ തമിഴ്നാട്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ. ഇതേതുടർന്ന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ജയലളിതയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.

screenshot_10

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി സംസാരിച്ചു. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുന്നുണ്ട്. മുംബൈയിലുള്ള ഗവര്‍ണര്‍ പ്രത്യേക വിമാനത്തില്‍ ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് പോലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്.രാത്രി ഒമ്പതരയോടെയാണ് ആസ്പത്രി അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്.

സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്.