പാകിസ്താനെ വിശ്വസിക്കരുതെന്ന് യു.എസ്. പാര്‍ലമെന്റ് അംഗം ടെഡ് പോ


പാകിസ്താന്റെ ഓരോ നീക്കവും പരിശോധിച്ചാല്‍ ആണവമടക്കമുള്ള ഒരു സഹകരണത്തിന് അവര്‍ യോഗ്യരല്ലെന്ന് മനസ്സിലാകും. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവരുമായി ഒരുവിധത്തിലുള്ള ആണവക്കരാറും ഉണ്ടാക്കരുത്. പാകിസ്താന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം യു.എസ്. നിര്‍ത്തണം. അന്താരാഷ്ട്രസഹകരണം ദുരുപയോഗപ്പെടുത്തിയും സാങ്കേതികവിദ്യ മോഷ്ടിച്ചുമാണ് പാകിസ്താന്‍ ആണവപദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ഭീകരപ്രവര്‍ത്തനം, അണ്വായുധ നിര്‍വ്യാപനം-വ്യാപാരം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന യു.എസ്. കോണ്‍ഗ്രസ് സബ് കമ്മിറ്റി തലവന്‍ ടെഡ് പോ ആരോപിക്കുന്നു.

വ്യാഴാഴ്ച നടക്കുന്ന നവാസ് ഷെരീഫ്-ഒബാമ കൂടിക്കാഴ്ചക്ക് മുമ്പായിട്ടാണ് പ്രസിഡന്റ് ഒബാമയ്ക്ക് മുതിര്‍ന്ന പാര്‍ലമെന്റംഗത്തിന്റെ മുന്നറിയിപ്പ്.പാകിസ്താന്‍ ചതിയും വഞ്ചനയും കാട്ടുന്ന രാജ്യമാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും അവരുമായി ആണവക്കരാര്‍ പോലുള്ള യാതൊരു പദ്ധതികളും ഒപ്പുവെക്കരുതെന്നും അന്താരാഷ്ട്രസഹകരണം ദുരുപയോഗപ്പെടുത്തിയും സാങ്കേതികവിദ്യ മോഷ്ടിച്ചുമാണ് പാകിസ്താന്‍ ആണവപദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ടെഡ് പോ ആരോപിക്കുന്നു.