ക്ഷേത്രങ്ങളില്‍ വന്‍ മോഷണം

വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു.പൊലീസ് അന്വേഷണം ഊർജിതമാക്കി.

തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു.