രാത്രികാല വെടിക്കെട്ട് നിരോധനത്തിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയിലേക്ക്

രാത്രിയിലെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഇതുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനും ഇരു ദേവസ്വങ്ങളും തീരുമാനിച്ചിട്ടുണ്ട്.

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയാണ് രാത്രികാല വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം തൃശൂര്‍ പൂരത്തിന് വെടിക്കെട്ടും ആനയും ഒഴിവാക്കിയേക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.