ക്ഷേത്രങ്ങളുടെ പരിസരത്ത് ഭിക്ഷാടനവും ലോട്ടറി വില്പനയും ഹൈക്കോടതി വിലക്കി

1d37cafd04e0cb61f20bde3efbdd3f2fതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും അധീനതയിലുള്ള ക്ഷേത്രങ്ങളുടെ പരിസരത്ത് ഭിക്ഷാടനവും ലോട്ടറി വില്പനയും ഹൈക്കോടതി വിലക്കി.യാചകരും ലോട്ടറിവില്പ്പനക്കാരും ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പരാതി ഉയരുന്നതിനാലാണ് ഉത്തരവു നല്‍കുന്നതെന്ന് ജസ്റ്റീസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രപരിസരത്തും മതില്‍ക്കെട്ടിനുള്ളിലും സംഘടിതമായാണ് ഭിക്ഷാടകര്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കടത്ത് അടക്കമുള്ളവ ഇതിനു പിന്നിലുണ്ടാകാം. യാചകര്‍ വ്യാപകമാകുന്നത് ജനജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കും. ഭിക്ഷാടകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഭിക്ഷാടന മാഫിയ ഇവയ്ക്കു പിന്നിലുണ്ട്. കോടതി ചൂണ്ടിക്കാട്ടി.