കശ്മീരിൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ കയറി കൊലപ്പെടുത്തി

കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി . സ്പെഷ്യൽ പൊലീസ് ഓഫീസർ മുഷ്താഖ് അഹമ്മദിനെയാണ് വീടിനുള്ളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയത്.  കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വസതിയിലായിരുന്നു സംഭവം. വെടിയേറ്റ ഓഫീസറെ ആശുപത്രിയിലേക്കെത്തിക്കും വഴിയായിരുന്നു മരണം.  ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.